ചണ്ഡിഗഡ്: പഞ്ചാബ് പോലീസ് ആസ്ഥാനത്തിനു നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ മുഖ്യ പ്രതി ചരത് സിംഗിനെ മുംബൈയില്‍ പിടികൂടി.കേന്ദ്ര ഏറ്റവുംജന്സികളും മഹാരാഷ്ട്ര എടിഎസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. കാനഡ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന തീവ്രവാദി ലന്‍ഡ എന്നറിയപ്പെടുന്ന ലഖ്ബീര്‍ സിംഗിന്റെ അനുയായി ആണ് ചരത്. മേയ് ഒന്‍പതിനായിരുന്നു പോലീസ് ആസ്ഥാനത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.