ഇടുക്കി: ഇടുക്കി ഏലപ്പാറയിലെ കോഴിക്കാനം എസ്റ്റേറ്റില്‍ മണ്ണിടിച്ചില്‍. ഒരാള്‍ മണ്ണിനടിയില്‍ അകപ്പെട്ടു.കോഴിക്കാനം എസ്റ്റേറ്റിലെ ഭാഗ്യത്തിനെ ആണ് കാണാതായത്. ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുകയാണ്.ഭര്‍ത്താവും മൂന്നു മക്കളുമാണ് ഭാഗ്യത്തിന്‍റെ വീട്ടിലുണ്ടായിരുന്നത്. ഇവര്‍ രക്ഷപ്പെട്ടു. പുലര്‍ച്ചെ നാലു മണിക്കാണ് മണ്ണിടിഞ്ഞത്. ലയത്തിനു പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.മഴ ശക്തി പ്രാപിച്ച പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കലക്‌ട്രേറ്റിലും താലൂക്ക് അടിസ്ഥാനത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ബുധനാഴ്ച വരെ തുടരും.