തിരുവനന്തപുരം : കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയില്‍ കാല്‍നടയാത്രികന്‍ കാറിടിച്ചു മരിച്ചു. പോത്തന്‍കോട് പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമണ്‍. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം .റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചു തന്നെ സൈമണ്‍ മരിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.