ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ 28 കാരനായ ജിം ഉടമയെ അജ്ഞാത സംഘം കുത്തിക്കൊന്നു.പ്രേം എന്ന സുമിത് ചൗധരിയാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട യുവാവ് ഒരു ടൂര്‍, ട്രാവല്‍ ഏജന്‍സി നടത്തിയിരുന്നു. ബുധനാഴ്ച രാത്രി ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടിന് പുറത്ത് വച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.സംഭവസമയം യുവാവ് തന്റെ വീടിന് പുറത്ത് ഇരിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജോയ് ടിര്‍ക്കി പറഞ്ഞു.
സ്ഥലത്തെത്തിയ സംഘം കത്തി ഉപയോഗിച്ച് ആക്രമിക്കുകയും മുഖത്തും കഴുത്തിലും നെഞ്ചിലും വയറിലും പലതവണ കുത്തുകയുമായിരുന്നു. മുഖത്ത് 21-ലധികം കുത്തുകളുണ്ടായിരുന്നു.
ചൗധരിയെ ജെപിസി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.