കട്ടപ്പന: അര്‍ധരാത്രി വീട്ടിലേക്ക് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിച്ച യുവാവ് പോലീസ് പിടിയില്‍.ഉപ്പുതറ ഈറ്റക്കാനം വട്ടമണ്ണില്‍ ജിയോയാണ് (31) പോലീസ് പിടിയിലായത്.
വെള്ളയാംകുടിക്ക് സമീപം വാടകക്ക് കഴിയുന്ന ഇയാള്‍ പ്രദേശത്തെ ഒരു വീട്ടില്‍ തിങ്കളാഴ്ച രാത്രിയിലാണ് അതിക്രമിച്ച് കയറി യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ബഹളം കൂട്ടിയതോടെ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍ പിടികൂടി.