ആറ്റിങ്ങല്‍: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.ആലംകോട് മണ്ണൂര്‍ഭാഗം കാട്ടില്‍ വീട്ടില്‍ പൊടിയൻ-അംബി ദമ്ബതികളുടെ മകനായ സുജിയുടെ മൃതദേഹമാണ് (32) ആലംകോട് മേലാറ്റിങ്ങല്‍ ശങ്കരമംഗലം ക്ഷേത്രത്തിനു സമീപം വാമനപുരം നദിയോടു ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് സുജിയുടെ സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശികളായ കടകംപള്ളി ബിജു, ആറ്റിങ്ങല്‍ കരിച്ചയില്‍ സ്വദേശി അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിയുടെ മൃതദേഹത്തില്‍ വെട്ടുകത്തിക്ക് വെട്ടിയതിന്റെ പാടുകളുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ 8ന് പുരയിടത്തിനു സമീപത്തുകൂടി നടന്നുപോയവരാണ് റബ്ബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടത്.