തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയർന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളില്‍ 37°C വരെയുമാണ് രേഖപ്പെടുത്തിയത്.