സൗദി : സൗദിയില്‍ കനത്ത മഴയെ തുടര്‍ന്ന് കുത്തിയൊലിച്ച മലവെള്ള പാച്ചിലില്‍ അകപ്പെട്ട് പെണ്‍കുട്ടി മുങ്ങി മരിച്ചു.തെക്കൻ സൗദിയിലെ നജ്‌റാനിലാണ് ശക്തമായ മഴയില്‍ നിറഞ്ഞൊഴുകിയ അജ്മ താഴ്‌വരയില്‍ പെണ്‍കുട്ടി മുങ്ങിമരിച്ചത്. മഴയുടെ ദൃശ്യങ്ങള്‍ കാണാനെത്തിയ 15 കാരിയായ യെമനി പെണ്‍കുട്ടിയാണ് മരിച്ചത്.അല്‍ ദഹദ ഡിസ്ട്രിക്റ്റിലാണ് പെണ്‍കുട്ടി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് സംഭവസ്ഥലത്തു കുതിച്ചെത്തിയ സിവില്‍ ഡിഫൻസ് സേനാംഗങ്ങള്‍ പെണ്‍കുട്ടിയെ വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.