ന്യൂഡല്‍ഹി: ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഒമ്പത് വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചു വിട്ടു.വടക്ക്-കിഴക്കന്‍ ഇന്ത്യയെ ബാധിച്ച ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കനത്ത മഴയുണ്ടായതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നഗരത്തില്‍ മണിക്കൂറില്‍ 40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.