സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ബംഗ്ലാദേശിനും, പശ്ചിമ ബംഗാള്‍ തീരത്തിനും മുകളില്‍ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.തെക്കു കിഴക്കേ അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുകയാണ്. ഇതിന്‍റെ സ്വാധീനഫലത്തില്‍ വരുന്ന ആറ് ദിവസം വ്യാപകമായിട്ട് നേരിയതോ ഇടത്തരത്തിലുള്ളതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഒക്ടോബർ 5 മുതല്‍ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇന്ന് നാല് ജില്ലകളിലും നാളെ അഞ്ച് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്, ഇന്ന് രാവിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും 40 കിലോമീറ്ററില്‍ താഴെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 + 11 =