ചെന്നൈ: ചെറിയൊരു ഇടവേളയ്‌ക്ക് ശേഷം തമിഴ്‌നാട്ടില്‍ വ്യാപകമായി അതിശക്തമായ മഴ. പത്തോളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.22 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിനച്ചിരിക്കാതെ പെയ്‌ത ശക്തമായ മഴ നഗരങ്ങളില്‍ വെള്ളക്കെട്ടിനും അതുവഴി വൻ ഗതാഗത കുരുക്കിനും ഇടയാക്കി. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് കൂടല്ലൂര്‍, വില്ലുപുറം, മയിലാട്ടുതുറ, നാഗപട്ടണം,വെല്ലൂര്‍, റാണിപേട്ട്,തിരുവണ്ണാമലൈ,തിരുവാളൂര്‍, കള്ളക്കുറിച്ചി,ചെങ്കല്‍പേട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ജില്ലാ കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.