പൂണെ: പൂണെയില്‍ ഹെലികോപ്ടർ തകർന്ന് മൂന്ന് പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടർ തകർന്ന് വീണതെന്ന് പൊലീസ് അറിയിച്ചു.പൈലറ്റും രണ്ട് എൻജിനീയർമാരുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
സർക്കാർ, സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്ടറാണോ തകർന്ന് വീണതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. ബാദവൻ മേഖലയില്‍ രാവിലെ 6.45നാണ് ഹെലികോപ്ടർ തകർന്ന് വീണതെന്ന് പിംപിരി ചിൻച്‍വാദ് പൊലീസ് പറഞ്ഞു.
രണ്ട് പേർ മരിച്ചുവെന്ന അറിയിപ്പാണ് ആദ്യം പുറത്ത് വന്നത്. പിന്നീട് അപകടത്തില്‍ മൂന്ന് പേർ മരിച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുകയായിരുന്നു.