തിരുവനന്തപുരം :ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥി തി ദിനാചരണത്തിന്റെ ഭാഗമായി മുഖ്യ കാര്യാലയ വളപ്പിൽ വൃക്ഷതൈകൾ നട്ടു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നടന്നു. കാര്യാ ലയ വളപ്പിൽ നടന്ന ചടങ്ങിൽ പരിസ്ഥിതി ശാസ്ത്രഞ്ജൻ സുഭാഷ് ചന്ദ്ര ബോസ് പ്ലാവ്, മാവിൻ തൈകൾ നട്ടുകൊണ്ട് ഒരു വർഷക്കാലത്തെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഹിന്ദു ധർമ്മ പരിഷത്ത് അദ്യക്ഷൻ എം. ഗോപാൽ, സെക്രട്ടറി പ്രദീപ്, ഡോക്ടർ ജയശ്രീ ഗോപാല കൃഷ്ണൻ, ഹിന്ദു ഐക്യ വേദി സെക്രട്ടറി തമ്പാനൂർ സന്ദീപ്, സുധകുമാർ തുടങ്ങിയവർ പങ്കെടുത്തു.