തിരുവനന്തപുരം : സൗഹൃദ ചെപ്പ് കുടുംബസംഗമം 25ന് ഞായറാഴ്ച ആക്കുളം ടൂറിസ്റ്റ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം റിട്ട:ജസ്റ്റിസ് എം ആർ ഹരിഹരൻ നായർ ഭദ്രദീപം തെളിയിച്ചു നിർവഹിക്കും. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ,കവടിയാർ കൊട്ടാരം ആദിത്യ വർമ്മ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് സൗഹൃദ ചെപ്പ് പ്രസിഡന്റ് എസ്. രവീന്ദ്രൻ നായർ, സെക്രട്ടറി ജി. വിജയകുമാർ അനുഗ്രഹ എന്നിവർ അറിയിച്ചു. രാവിലെ 10മണിക്കാണ് ഉദ്ഘാടനം നടക്കുന്നത്.