തിരുവനന്തപുരം :-
പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിവിധ പരിപാടികൾ ചേർന്നുള്ള സെക്കുലർ ഡെമോക്രാറ്റിക് 20 നിയോജക മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാനും ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും തീരുമാനിച്ചതായി എസ്. ഡി. എഫ് ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. സവർണ ഉന്നത ഉദ്യോഗസ്ഥ പ്രീണനം, ക്രിമീലയറിലെ വിവേചനം, ജൂഡിഷറിയിലും സൈന്യത്തിലും ഐയ്ഡഡ് മേഖലകളിലും സംവരണം നടപ്പിലാക്കാതിരിക്കൽ, സർക്കാർ ധനസഹായത്തിലെ പിന്നോക്ക ദ്രോഹം, രാഷ്ട്രീയ -ഭരണ രംഗത്തെ സവർണ്ണ വൽക്കരണം തുടങ്ങിയ ഭീകരമായ പീഡനങ്ങൾക്ക് കേരളത്തിലെയും ഇന്ത്യയിലെയും ഭൂരിപക്ഷ പിന്നോക്ക ജന വിഭാഗങ്ങളെ വിധേയരാക്കുക തുടങ്ങിയ ദ്രോഹ നടപടികൾക്ക് എതിരെയുള്ള മുന്നറിയിപ്പും തിരിച്ചടിയും ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾക്കും നൽകാനാണ് എസ്. സി. എഫ് മത്സരിക്കുന്നതെന്നും അവർ വ്യക്തമാക്കി. ജനറൽ കൺവിനർ നന്ദവനം സുശീലൻ ചെയർമാൻ എസ്. സുവർണ്ണ കുമാർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.