തിരുവനന്തപുരം : 2023ജനുവരി 13മുതൽ 29വരെ ഒഡി ഷ്യ യിൽ വച്ച് നടക്കുന്ന ഹോക്കി വേൾഡ് കപ്പിന്റെ ട്രോഫി പര്യടനം 22ന് കേരളത്തിൽ എത്തും. കേരളത്തിൽ എത്തുന്ന ട്രോഫി സംസ്ഥാന സെക്രട്ടറി സി ടി ജോയ്, നിയാസ് എന്നിവർ ചേർന്നു ഏറ്റുവാങ്ങും.22ന് വൈകുന്നേരം 4മണിക്ക് സ്പീക്കർ എ എം ഷംസീർ ലോക കപ്പ് ട്രോഫിയുടെ പ്രകാശനവും, സ്വീകരണ ഉദ്ഘാടനം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നിർവഹിക്കും. കേരള ഹോക്കി സംസ്ഥാന ആദ്യക്ഷൻ വി. സുനിൽകുമാർ മറ്റു ഭാരവാഹികൾ ചേർന്നു നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.