ചെന്നൈ: മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, വെല്ലൂര്‍, റാണിപ്പേട്ട എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂനമര്‍ദ്ദം മന്‍ഡോസ് ചുഴലിക്കാറ്റായി മാറിയതോടെ തമിഴ്നാട്, പുതുച്ചേരി,ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലാണ് ജാഗ്രത നിര്‍ദ്ദേശം നല്കിയത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്രിനൊപ്പം കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് അര്‍ദ്ധരാത്രിയോടെ മാന്‍ഡോസ് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കുമിടയിലുള്ള പ്രദേശത്ത് കടന്നേക്കും. കൂടുതല്‍ മുന്‍കരുതലുകള്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചു വരികയാണ്. ശനിയാഴ്ച വരെ ശക്തമായ മഴ പെയ്തേക്കും.ദേശീയ ദുരന്ത നിവാരണ സേനകള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.