(അജിത് കുമാർ. ഡി )
എസ്. രവീന്ദ്രൻ നായർ പ്രസിഡന്റും, വിജയകുമാർ അനുഗ്രഹ ജനറൽ സെക്രട്ടറി ആയി വളരെ വർഷങ്ങളായി തലസ്ഥാനത്തു പ്രവർത്തിച്ചു വരുന്ന ഒരു സംഘടന യാണ് സൗഹൃദ ചെപ്പ്. ഒരു സംഘടന രജിസ്റ്റർ ചെയ്താൽ പിന്നീട് യാതൊരു പ്രവർത്തനങ്ങളും ഇല്ലാതെ വെറും ഒരു കടലാസ് സംഘടന ആയിട്ടല്ല സൗഹൃദ ചെപ്പിന്റെ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. ഓരോ ദിനവും മാനവ സേവാ എന്നുള്ള ആപ്ത വാക്യത്തെയാ ഥാർഥ്യം ആക്കി തന്നെയാണ് ഇതിന്റെ പ്രവർത്തന ങ്ങൾനടത്തി വരുന്നതെന്ന് പുറമെ നിന്നുംഈ പ്ര സ്ഥാനത്തെ വീക്ഷിക്കുന്നവർക്ക് മനസിലാകും. കലാ, സാഹിത്യമേഖലകളിൽ ഉള്ളവർക്ക് പ്രോത്സാഹനം നൽകുക, അഗതികൾക്കും, അനാഥർക്കും “അത്താണി “ആയി തീർന്നിരിക്കുക യാണ് ഇതിന്റെ പ്രവർത്തന ങ്ങൾഎന്ന് എ ടുത്തു പറയേണ്ട വസ്തുതകളിൽ ഒന്ന് മാത്രമാണ്. കേരളം മുഴുവനും ഒരേ സ്വരത്തിൽ ഓർമിക്കുന്ന ഒരേ ഒരു പദം ആണ് “സൗഹൃദ ചെപ്പ് “. കടൽ കടന്നും ഈ “പദം “ജനഹൃദയങ്ങളിലേക്ക് എത്തി ക്കഴിഞ്ഞിരികയാണ്. കേരള ഗവർണർ പോലും ഈ സംഘടനയെ വളരെ മതിപ്പോടെ കാണുന്നു എന്നുള്ളതിന് തെളിവാണ് അദ്ദേഹത്തിന്റെ ആശംസകൾ നേർന്നു കൊണ്ടുള്ള വരികളിൽ നിന്ന് വ്യക്തം ആകുന്നത്. എല്ലാ സംഘനകൾ ക്കും സൗഹൃദ ചെപ്പിന്റെ പ്രവർത്തന ങ്ങൾ മാതൃക ആക്കേണ്ടതാണ്. സൗഹൃദ ചെപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ജയകേസരി ഗ്രൂപ്പ് എന്നും പ്രാധാന്യം നൽകിയിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യും.