കൊല്ലം: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്മെന്റ് കൗണ്‍സില്‍ മാസ്റ്റര്‍ ട്രെയിനര്‍ ബാബ അലക്സാണ്ടറെ പത്തനാപുരം ഗാന്ധിഭവന്‍ ഭാരവാഹികള്‍ ആദരിച്ചു.
പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ഗാന്ധിഭവന്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി ബാബ അലക്സാണ്ടറെ പൊന്നാട അണിയിച്ചു ആദരിച്ചു. ഓണ്‍ലൈനായും ഓഫ്‌ലൈനായും സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് പരിശീലനമുള്‍പ്പടെ ബാബ അലക്സാണ്ടര്‍ ചെയ്തുവരുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ മാതൃകാപരമെന്ന് ചടങ്ങില്‍ പ്രസംഗിച്ച ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ പറഞ്ഞു.
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗം കെ. ജി. രവി, നടുക്കുന്നില്‍ വിജയന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്ന ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് പ്രോഗ്രാം ആവിഷ്‌കരിച്ച ബാബ അലക്സാണ്ടര്‍, ഇന്ത്യയിലെ ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡര്‍ കൂടിയാണ്.