തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സാമൂഹ്യ സേവന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ ഷീജ സാന്ദ്രയ്ക്ക് തിരുവനന്തപുരം വൈ.എം.സി.എയുടെ അവാർഡ് നൽകി ആദരിച്ചു. സാമൂഹ്യരംഗത്ത് നിരവധി പോരാട്ടങ്ങൾ നടത്തിയ വനിതാ കൂടിയാണ് ഷീജ സാന്ദ്ര തെരുവിൽ കഴിയുന്നവർക്കും വിശക്കുന്ന വയറുകൾക്കും ചെറുപുഞ്ചിരിമായി ഭക്ഷണ പൊതിയുമായി എത്തുന്ന പെൺകുട്ടിയാണ് ഷീജ സാന്ദ്ര. സ്വന്തം മകളുടെ ജീവിതം ഉള്ളിലെ നോവായപ്പോൾ പല ഭിന്നശേഷി മക്കൾക്കും കാരുണ്യത്തിന്റെ മുഖമായി മാറി തന്റെ ജീവിതം പോലും ഇത്തരം കുഞ്ഞുങ്ങൾക്ക് വേണ്ടി മാറ്റിവെച്ച ഒരു അമ്മ കൂടിയാണ് ഷീജ സാന്ദ്ര.
തന്റെ കുഞ്ഞിന്റെ ജീവിത വേദനകൾ ഓർത്തു കണ്ണീരൊഴുക്കി വീട്ടിൽ ഇരിക്കാൻ തയ്യാറാകാതെ പകരം ഒരിറ്റ് കാരുണ്യവും കരുതലും കാത്തിരിക്കുന്ന നിരാലംബരുടെ അരികിലേക്ക് സ്വയം ഇറങ്ങിച്ചെന്ന ധീര വനിത കൂടിയാണ്.
വഴിയോരങ്ങളിൽ വിശന്നുകരയുന്ന ഭിക്ഷാടകർക്ക് പൊതിച്ചോറുമായി ഷീജ എത്തി. ആശുപത്രികളിൽ മരുന്ന് വാങ്ങാൻ നിവൃത്തിയില്ലാതെ തേങ്ങിയവർക്ക് മരുന്നുമായും അവളെത്തി. നിർധനർക്ക് ഭക്ഷണ കിറ്റുകൾ, രോഗികൾക്ക് വിൽചെയറുകൾ, വനവാസിമേഖലയിലെ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണവും വസ്ത്രവും ഭിന്നശേഷിക്കാർക്ക് ചികിത്സാ സഹായവും പരിചരണവും തുടങ്ങിയ സമൂഹത്തിൽ കഷ്ടപ്പെടുന്നവരുടെയിൽ ഷീജ കടന്നു ചെല്ലാത്ത ഇടമില്ല.
ബിരുദവും റ്റിറ്റിസിയും പാസായ ഷീജ സാന്ദ്ര തന്റെ വാടക വീട്ടിലിരുന്ന് ചെയ്യാനാവുന്ന ചെറിയ ജോലികളിലൂടെ കിട്ടുന്നതിൽ മിച്ചം പിടിച്ചാണ് വിവിധ സംഘടനകളുടെ സഹായങ്ങളുമാണ് ഷീജയെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛൻ ബാബു , അമ്മ ഉഷ, എന്നിവരുടെ പിന്തുണയാണ് ഈ യാത്രയിൽ തന്നെ നയിക്കുന്നതെന്നും ഷീജ സാന്ദ്ര വ്യക്തമാക്കി.
ഇത്തരം പ്രവർത്തങ്ങൾക്ക് നിരവധി ആദരവുകളാണ് ഈ കുറഞ്ഞ കാലയളവിൽ ഷീജ സാന്ദ്രയെ തേടിയെത്തിയത്. അഗസ്ത്യ ഊരുത്സവത്തിന്റെ യൂത്ത് അവാർഡ് , ബ്ലഡ് ഫോർ ലൈഫ് വനിതാരത്നാ , ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പുരസ്കാരം , ഗാന്ധിദർശൻ അവാർഡ് , നന്മ ഫൗണ്ടേഷൻ പുരസ്കാരം , സംസ്ഥാന വികലാംഗ കോർപ്പറേഷൻ പ്രശംസാപത്രം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഷീജ സാന്ദ്രയെ തേടിയെത്തി.