തിരുവനന്തപുരം: വിതുരയില്‍ ഹോട്ടല്‍ ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ പിടിയിലായി.മര്‍ദനമേറ്റയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ ഉടമകളാണ് പ്രതികള്‍.വിതുരയിലെ ഹോട്ടല്‍ ജീവനക്കാരനായ ഹാരിഷി(21)നെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മൂന്ന് പേരാണ് പിടിയിലായത്. പെരിങ്ങമ്മല സ്വദേശി ബാദുഷ, നെടുമങ്ങാട് സ്വദേശികളായ അല്‍ഫയാദ്, സുല്‍ത്താന്‍ ഷാ എന്നിവരാണ് അറസ്റ്റിലായത്. 21കാരനായ ഹാരിഷ് രണ്ട് ദിവസം മുന്‍പണ് വിതുരയിലെ ഹോട്ടലില്‍ ജോലിക്ക് കയറിയത്.അതുവരെ ബാദുഷയുടെയും അല്‍ഫയാദിന്റെയും ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഉടമകളോട് പറയാതെയാണ് ഹാരിഷ് ജോലി ഉപേക്ഷിച്ചത്. ഇതാണ് പ്രകോപന കാരണമെന്ന് പ്രതികള്‍ പറയുന്നു.