കോട്ടയം : കോട്ടയം പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍.പൊന്‍കുന്നം സ്വദേശി രാജേന്ദ്രന്‍ പിള്ളയുടെ സ്‌കൂട്ടര്‍ കെഎസ്‌ആര്‍ടിസി ബസിനടിയിലേയ്ക്ക് ഇടിച്ചു കയറിയാണ് അപകടം നടന്നതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മറ്റൊരു വാഹനം ഇദ്ദേഹത്തെ ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോയെന്നും പിന്നീടാണ് ബസ്സിനടിയില്‍ പെട്ടതെന്നുമാണ് ബന്ധുക്കളുടെ പരാതി.പാലാ പൊന്‍കുന്നം റോഡില്‍ വെച്ച് തിങ്കളാഴ്ച രാത്രി 11.45-നായിരുന്നു അപകടം നടന്നത്.പെരിക്കല്ലൂരില്‍ നിന്ന് പൊന്‍കുന്നത്തേക്ക് മടങ്ങിയെത്തിയ കെ.എസ് ആര്‍ ടി സി ബസും രാജേന്ദ്രന്‍പിള്ള സഞ്ചരിച്ച സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത് .