തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വീടുകളില്‍ രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നത് വിലക്കി തിരുവനന്തപുരം നഗരസഭ പ്രമേയം പാസാക്കി.കൂടുതല്‍ നായ്ക്കള്‍ സമീപവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹെല്‍ത്ത് സ്റ്റാന്‍ഡിങ് കമ്മറ്റിയാണ് കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിച്ചത്.
കച്ചവട ആവശ്യങ്ങള്‍ക്ക് ഒഴികെയാണ് രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളര്‍ത്തണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം.ഇക്കാര്യത്തില്‍ നഗരസഭ കൗണ്‍സിലാണ് തീരുമാനം എടുക്കുക.അതോടൊപ്പം വര്‍ഷം തോറും പ്രത്യേക ഫീസും നല്‍കണം. പുതിയ നിയമത്തിനൊപ്പം ബ്രീഡ് അടിസ്ഥാനത്തിലുള്ള ലൈസന്‍സിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.