വിസ തട്ടിപ്പ് നടത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റിൽ

അമ്പലപ്പുഴ: വിസ തട്ടിപ്പ് നടത്തിയ കേസില്‍ വീട്ടമ്മ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് പൂമീന്‍ പൊഴിക്ക് സമീപം ശരവണ ഭവനില്‍ ശശികുമാറിന്‍റെ ഭാര്യ രാജി മോളെ (38)യാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പണം നല്‍കിയവര്‍ സ്റ്റേഷന് മുന്നില്‍ കഴിഞ്ഞ ദിവസം തടിച്ചുകൂടിയത് സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു. അമ്പതിനായിരം മുതല്‍ 65,000 രൂപാവീതം 100 ഓളം പേരില്‍ നിന്നുമാണ് വിസ നല്‍കാമെന്നു പറഞ്ഞ് ഇവര്‍ പണം വാങ്ങിയത്.ഇതില്‍ ചിലരെ വിദേശത്ത് കൊണ്ടു പോയെങ്കിലും ജോലി ലഭ്യമാക്കിയിരുന്നില്ല. ഇവര്‍ക്ക് ഭക്ഷണമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങളും ലഭിച്ചിരുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. വിദേശത്ത് ചോക്കളേറ്റ് കമ്പനിയിലേക്ക് ഒഴിവുള്ള വിവിധ വിഭാഗങ്ങളില്‍ ജോലി വാഗ്ദാനം നല്‍കിയാണ് പണം വാങ്ങിയത്. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്തുള്ള ചോക്കളേറ്റ് കമ്പനിയിലാണ് ജോലി.ചെയ്യുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. കൊണ്ടുപോയതില്‍ പലര്‍ക്കും ജോലികിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പൊലീസിന് പരാതി നല്‍കി.ചെയ്യുന്നതെന്നാണ് പറയുന്നത്. കഴിഞ്ഞ രണ്ടു മാസം മുമ്പ് ചിലരെ വിദേശത്ത് കൊണ്ടുപോയിരുന്നു. കൊണ്ടുപോയതില്‍ പലര്‍ക്കും ജോലികിട്ടാതെ വന്നതോടെ വിവരം ഇവരുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മറ്റുള്ളവരും പണം തിരികെ ആവശ്യപ്പെട്ട് വീട്ടമ്മക്കെതിരെ പുന്നപ്ര പൊലീസിന് പരാതി നല്‍കി. വീട്ടമ്മയെ പൊലീസ് ഞായറാഴ്ച സ്റ്റേഷനില്‍ വിളിച്ച്‌ വരുത്തിയതറിഞ്ഞ് പണം കൊടുത്തവര്‍ സ്റ്റേഷനില്‍ തടിച്ചുകൂടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങിയ പണം തിരിച്ചുകൊടുക്കാമെന്നും മറ്റുള്ളവരുടെ പണം പിന്നീട് നല്‍കാമെന്ന് വീട്ടമ്മ പറഞ്ഞെങ്കിലും പണം കൊടുത്തവര്‍ അംഗീകരിച്ചില്ല. ഇതിനേ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − four =