തിരുവനന്തപുരം: കഴക്കൂട്ടം സെന്റ് ആന്‍ഡ്രൂസില്‍ പാചകം ചെയ്യുന്നതിനിടെ ദേഹത്ത് കോളേജിന്‍റെ മതിലിടിഞ്ഞ് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.സെന്റ് സേവിയേഴ്സ് കോളേജിന് സമീപം അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്.തിങ്കളാഴ്ച്ച വെളുപ്പിന് 5.30 നാണ് സംഭവം. വീടിനു പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞ് വീട്ടമ്മയുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.
മഴയില്‍ കുതിര്‍ന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു വീണത്. ഗുരുതര പരിക്കേറ്റ കാര്‍മല്‍ എണസ്റ്റിനെ ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.