കോട്ടക്കൽ :മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് ഹസീന എന്ന വീട്ടമ്മയുടെ ചിരകാല സ്വപ്നമായിരുന്നു പരിശുദ്ധ ഖുർആൻ കയ്യെഴുത്ത് പതിപ്പ് പുറത്തിറക്കുകയെന്നത്.2022 ജനുവരി ഒന്നിന് പുതുവർഷ പുലരിയിൽ ഹസീനയുടെതൂലിക ഖുർആൻ അക്ഷരങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങി.ഏഴുമാസം കൊണ്ട് 604 പേജുകൾഎഴുതിതിർത്തു.പരിശുദ്ധതയുടെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് വർഷങ്ങളുടെ പരിശ്രമത്തിന്റെ ഫലമായിഖുർആൻ കൈപ്പട തയ്യാറാക്കിസൂക്ഷിച്ചുവെച്ചു. വായനയിൽ നിന്നും ആത്മീയ വഴികളിൽ നിന്നും മാറി സഞ്ചരിച്ച് മൊബൈൽ ഫോണിൽ മാത്രം ജീവിതം സമർപ്പിച്ച പുതുതലമുറയിലെ വീട്ടമ്മമാർക്ക്ഹസീനയെന്ന ഈ ഉമ്മ എന്നും മാതൃകയാണ്.ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും മറ്റുള്ളവർക്ക് പ്രചോദനമേകുന്ന സന്ദേശങ്ങൾ പകർന്നു നൽകുകയും ചെയ്യുന്ന പരിശുദ്ധ പ്രവർത്തിയാണ് ഹസീനയിലൂടെ പുതുതലമുറ നുകരുന്നത്.ചാപ്പനങ്ങാടിയിലെ വടക്കൻ ഇഖ്ബാലിൻ്റെ ഭാര്യകരിഞ്ചാപ്പാടി പള്ളിയാലിൽ കോതകുത്ത് ഹസീന എന്ന ഇമ്മുട്ടി യാണ്കൈപ്പടയിൽ എഴുതിയ പരിശുദ്ധ ഖുർആന്റെ കോപ്പിഭർത്താവ് ഇഖ്ബാലിനെ ഏൽപ്പിച്ചത്,ഭാര്യയുടെ ചിരകാല അഭിലാഷംപൂവണിഞ്ഞ സന്തോഷത്തിൽ ഏറ്റുവാങ്ങിയ കയ്യെഴുത്ത് കോപ്പികഴിഞ്ഞദിവസം ചാപ്പനങ്ങാടിബാപ്പു മുസ്ലിയാർഅനുസ്മരണനേർച്ച ചടങ്ങിൽ വെച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു.
രാമപുരംകരിഞ്ചാപ്പാടിയിലെ പള്ളിയാലിൽ കോതക്കുത്ത് അബ്ദുള്ളക്കുട്ടിയുടെയും പൊന്മള ഉർദു നഗർ പരവേങ്ങൽ മറിയുമ്മയുടെയും മകളാണ് ഹസീന.