കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാർ ഓട്ടോറിക്ഷയില്‍ ഇടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചിങ്ങപുലരിയില്‍ ക്ഷേത്ര ദർശനത്തിന് പോയ സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്.കരുവാറ്റ താമല്ലാക്കല്‍ സ്വദേശി ലത (62) ആണ് മരിച്ചത്.
പുലർച്ചെ 5 മണിയോടെ ദേശീയ പാതയില്‍ പുറക്കാട് മാത്തേരി ഭാഗത്തായിരുന്നു അപകടം. ചിങ്ങം ഒന്നിന് അമ്പലപ്പുഴ ക്ഷേത്ര ദർശനത്തിനായി പോയതാണ് അയല്‍വാസികളായ നാല് സ്ത്രീകള്‍. ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍, നിയന്ത്രണം തെറ്റി വന്ന കാർ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × 4 =