വിഴിഞ്ഞം: പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. വെങ്ങാനൂര്‍ നീലകേശി റോഡില്‍ നിവേദ്യത്തില്‍ സ്മിത (41)യുടെ കാല്‍ മുട്ടിലാണ് മുറിവേറ്റത്. ഇന്നലെ രാവിലെ 8 ഓടെ ആയിരുന്നു സംഭവം. കുക്കര്‍ മുകളിലേക്കുയര്‍ന്ന് മേല്‍ക്കൂരയില്‍ ഇടിച്ച് തിരികെ കാലില്‍ പതിക്കുകയായിരുന്നു. ഭര്‍ത്താവ് ഷിബുവും മകളും വീട്ടില്‍ ഉണ്ടായിരുന്നു. സ്ഫോടന ശബ്ദം കേട്ടതോടെ ഇവരും അടുത്ത വീട്ടിലെ ബന്ധുക്കളും ഓടിയെത്തി. സ്മിതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.