മകന്‍ ഓടിച്ച ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ ടോറസ്‌ ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു

കോട്ടയം: മകന്‍ ഓടിച്ച ബൈക്കില്‍നിന്നു തെറിച്ചുവീണ വീട്ടമ്മ ടോറസ്‌ ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു. കുഴിമറ്റം കാവാട്ട്‌ രാജുവിന്റെ ഭാര്യ അശ്വതി(49)യാണ്‌ മരണമടഞ്ഞത്‌.ബൈക്ക്‌ ഓടിച്ച മകന്‍ വിഷ്‌ണുവിനു പരുക്കേറ്റു.
ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെ ഞാലിയാകുഴി-പരുത്തുംപാറ റൂട്ടില്‍ വെള്ളുത്തുരുത്തി പള്ളിക്കു സമീപമായിരുന്നു അപകടം. ഞാലിയാകുഴിയില്‍നിന്നു പരുത്തുംപാറ ഭാഗത്തേക്കു വരികയായിരുന്നു ടോറസ്‌ ലോറി. ഈ സമയം എതിര്‍ ദിശയില്‍ വരികയായിരുന്നു ബൈക്കാണ്‌ അപകടത്തില്‍പ്പെട്ടത്‌.
കുഴിയില്‍നിന്നു വെട്ടിച്ചു മാറ്റിയ ടോറസ്‌ ബൈക്കില്‍ തട്ടുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാര്‍ പോലീസിനു മൊഴിനല്‍കി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one + 16 =