തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച ജോലി സാഹചര്യങ്ങൾ ഒരുക്കുന്ന കമ്പനികളെ കണ്ടെത്താൻ നടത്തുന്ന ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർവേ മത്സരത്തിൽ ഒന്നാം സ്ഥാനം തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന എച് ആൻഡ് ആർ ഐ ടി ബ്ലോക്ക് ഇന്ത്യ കമ്പനി അർഹമായി. സാമൂഹ്യ രംഗത്തും, ചാരിറ്റി പ്രവർത്തനത്തിലും കമ്പനി നല്ല രീതിയിൽ പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടര വർഷം കൊണ്ട് ബ്ലോക്ക് ഷെൽട്ടർ പദ്ധതി യിൽ കൂടി നിരാലംബരായ 8വനിതകൾക്ക് സ്വപ്ന ഭവനം, മെഡിക്കൽ ക്യാമ്പ് നടത്തി 106നിർദ്ദനർക്ക് അഹല്യ ഐ ഫൌണ്ടേഷൻ ആയി സഹകരിച്ചു ഒട്ടേറെ പേർക്ക് കാഴ്ച്ച നൽകു കയും, കലാ, കായിക രംഗത്ത് 143പ്രതിഭ കളെ കണ്ടെത്തി അവർക്കു പ്രോത്സാഹനം നൽകി എന്ന് കമ്പനി മാനേജിങ് ഡയറക്ടർ ഹരിപ്രസാദ്, മനോജ് ഇലഞ്ഞി ക്കൽ മോനിഷ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.