ത്യശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. വൈശാഖത്തില്‍ മുഹൂര്‍ത്തമുള്ള ദിവസമായതാണ് തിരക്കേറാനിടയായത്.181 വിവാഹങ്ങളാണ് നടന്നത്.നാല് മണ്ഡപങ്ങളിലായി പുലര്‍ച്ചെ അഞ്ച് മുതല്‍ താലികെട്ട് ആരംഭിച്ചു. രാവിലെ എട്ടിനും പത്തിനും ഇടയിലായിരുന്നു കൂടുതല്‍ വിവാഹങ്ങള്‍.ക്ഷേത്രപരിസരത്ത് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. നിരയില്‍ നില്‍ക്കാതെ ദര്‍ശനം നടത്തുന്നതിനായി 1959 പേരാണ് നെയ്വിളക്ക് ശീട്ടാക്കിയത്.ഈവകയില്‍ 1910590 രൂപ ദേവസ്വത്തിന് ലഭിച്ചു. 2086780 രൂപയുടെ തുലാഭാരം വഴിപാടുണ്ടായി.