ആലപ്പുഴ: ചേര്‍ത്തലയില്‍ വൻ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോ കഞ്ചാവുമായി നാല് യുവാക്കളെ പിടികൂടി. മാവേലിക്കര പള്ളിക്കല്‍ പ്രണവ് ഭവനില്‍ പ്രവീണ്‍(കൊച്ചുപുലി-23), ചാരുംമൂട് വെട്ടത്തുചിറയിരം അനന്തകൃഷ്ണൻ(24), തെക്കേക്കര ശാന്ത്ഭവനില്‍ മിഥുൻ(24), ഭരണിക്കാവ് സജിത് ഭവനില്‍ സജിത്(21) എന്നിവരെയാണ് പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയിലധികം വില വരുമെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ ഇറങ്ങി കായംകുളത്തേക്ക് ബസ് കാത്തുനില്‍ക്കുമ്പോഴാണ് യുവാക്കള്‍ പോലീസ് പിടിയിലായത്.ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് നാല് ലക്ഷം രൂപയിലധികം വില വരുമെന്ന് പോലീസ് അറിയിച്ചു. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ത്തല പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.