കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.2 മില്യണ്‍ ക്യാപ്റ്റഗണ്‍ ഗുളിക, 250 കിലോ ഹാഷിഷ്, 104 കിലോ ഷാബു എന്നിവ പിടിച്ചിടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കടല്‍ വഴി രാജ്യത്തേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടെയാണ് മയക്കുമരുന്ന് പിടികൂടിയത്. മറ്റ് വസ്തുക്കള്‍ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകള്‍.