കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4975 രൂപയിലും പവന് 39800 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 കൂടി 4115 രൂപയിലും പവന് 160 രൂപ കൂടി 32920 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
ബുധനാഴ്ചത്തെ സ്വര്‍ണവിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം നടന്നത്. വ്യാഴാഴ്ചയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4950 രൂപയിലും പവന് 39600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4095 രൂപയിലും പവന് 32760 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. അതേസമയം വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി.