കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തൃശൂര്‍ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.അല്‍ത്താഫിനെ താമരശേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അല്‍ത്താഫ് രണ്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ ഇരുകാലുകള്‍ക്കും കൈക്കും പൊട്ടലുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഇവരും വിവാഹിതരായത്. മുന്‍പും നിരവധി തവണ അല്‍ത്താഫ് യുവതിയെ മര്‍ദ്ദിച്ചിട്ടുണ്ട്.