ആലപ്പുഴ: ആലപ്പുഴയില്‍ ഭാര്യയെ
വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴ വെണ്മണി പുന്തലയിലാണ് ദാരുണ സംഭവം നടന്നത്.വെണ്മണി സ്വദേശികളായ ഷാജി-ദീപ്തി ദമ്പതികളാണ് മരിച്ചത്.
ഇന്ന് രാവിലെ 6.45ഓടെ ഷാജിയും ദീപ്തിയും വഴക്കിട്ടിരുന്നു. അഞ്ചും ആറും വയസുള്ള രണ്ട് മക്കളുടെ സാന്നിധ്യത്തിലായിരുന്നു വഴക്കിട്ടത്. ഇതിന് പിന്നാലെ അടുക്കളയിലേക്ക് പോയ ദീപ്തിയെ ഷാജി വെട്ടുക്കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. ദീപ്തിയുടെ കഴുത്തിനാണ് വെട്ടേറ്റത്.
ബഹളംകേട്ട് നാട്ടുകാർ ഓടിവന്നപ്പോഴേക്കും ഷാജി കിടപ്പുമുറിയില്‍ കയറിയ ഫാനില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി.