മൂവാറ്റുപുഴയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കിടപ്പു രോഗിയായായ ഭാര്യയെ ആണ് കൊലപ്പെടുത്തിയത്.നിരപ്പ് കുളങ്ങാട്ട് പാറ സ്വദേശിനി കത്രിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 :30 യോട് കൂടിയാണ് സംഭവം. കത്രിക്കുട്ടി കഴിഞ്ഞ ആറ് മാസമായി കിടപ്പു രോഗിയാണ്. ഭർത്താവായ ജോസഫാണ് ഇവരെ പരിചരിച്ചിരുന്നത്. ദമ്ബതികള്‍ക്ക് 5 മക്കളാണുള്ളത്. സംഭവ സമയം ഇതില്‍ രണ്ടു പെണ്‍മക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നു. മതപരമായ ഒരു ചടങ്ങുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയതായിരുന്നു ഇവർ. രാത്രി 11:30 യോട് കൂടി മക്കളിലൊരാള്‍ അമ്മയെ കാണാൻ മുറിയില്‍ എത്തിയപ്പോഴാണ് കത്രിക്കുട്ടിയെ കഴുത്ത് മുറിഞ്ഞ നിലയില്‍ കാണുന്നത്.ഈ സമയം ഇവരുടെ ഭർത്താവ് വീടിന് പുറത്തായിരുന്നു. തുടർന്ന് മക്കള്‍ കത്രിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇവർ മരണപ്പെട്ടിരുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + 19 =