അനധികൃത പ്രകൃതി ചികിത്സാ കേന്ദ്രങ്ങൾ അടച്ചുപൂട്ടണം – ഇനിഗ്മ

ആവശ്യമായ യോഗ്യതയോ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോ ഇല്ലാത്തവർ നടത്തുന്ന അനധികൃത പ്രകൃതി ചികിത്സാ കേന്ദ്രങ്ങൾ അടച്ചു പൂട്ടണമെന്നും അത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണം എന്നും ത്രിശൂർ എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ നടന്ന ഇനിഗ്മ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അംഗീകൃത യൂണിവേഴ്സിറ്റി ബിരുദവും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും ഉളള നാച്യൂറോപ്പതി യോഗ ഡോക്ടർമാരുടെ സംഘടനയാണ് Indian Naturopathy and Yoga Graduates Medical Association (INYGMA- ഇനിഗ്മ). ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ ദിനേശ് കർത്ത ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ മുൻ എം എൽ എ ശ്രീ ടീ വി ചന്ദ്രമോഹൻ മുഖ്യാ തിഥി ആയിരുന്നു. പ്രകൃതി ചികിത്സാ രംഗത്തെ പോയിമുഖങ്ങളെ കുറിച്ച് സമൂഹം ജാഗ്രത പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. റിട്ടയേർഡ് ഡി എം ഓ ഡോ പ്രിയംവദ കേ ബി യോഗം ഉത്ഘാടനം ചെയ്തു. അഡ്വ ജോജോ സി എ മുഖ്യപ്രഭാഷണം നടത്തി .ഡോ ജ്യോത്സ്‌ന ആശംസയർപ്പിച്ചു ജനറൽ സെക്രട്ടറി ഡോ ആൻസ്മോൾ വർഗീസ് സ്വാഗതവും ഡോ റെനി എം കേ നന്ദി പ്രകാശനവും നടത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 5 =