(അജിത് കുമാർ. ഡി )
തിരുവനന്തപുരം : നഗരത്തിൽ ചത്ത കോഴികളുടെ രഹസ്യ വിൽപ്പന ആരോഗ്യ മേഖലയിൽ ഗുരുതര പ്രത്യാഘാതം ഉളവാക്കാൻ ഇടയുള്ളതായി സൂചന. സാധാരണ ആയി കോഴിക്കടകളിൽ കോഴി വാങ്ങാൻ എത്തുന്നവർ അവർക്കാവശ്യം ഉള്ള കോഴിയെ ജീവനോടെ തൂക്കം നോക്കി എടുത്തതിന് ശേഷം അവയെ അവിടെ വച്ച് കൊന്ന് മാംസം ആവശ്യക്കാരന് നൽകുന്നതാണ് പതിവ്. ഒരു കാരണവശാലും ചത്ത കോഴിയുടെ ഇറച്ചി ആരും വാങ്ങാറില്ല. ഏതെങ്കിലും തരത്തിൽ രോഗം ബാധിച്ചു ചത്തതാ ണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. മെഡിക്കൽ കോളേജ് ഉള്ളൂർ ജംഗ്ഷൻ സിഗ്നൽ ലൈറ്റിനു സമീപം നമ്പർ പതിക്കാത്ത പിക്ക് അപ്പ് ഓട്ടോയിൽ കോഴി കളെ വിൽപ്പനക്ക് എത്തിക്കുന്ന വാഹനത്തിൽ ദൃശ്യം ആണ് കൊടുത്തിരിക്കുന്നത്. കോഴിക്കൂടിനകത്തു മുകൾ തട്ടിൽ ചത്ത ഇറച്ചിക്കോഴിയും, കൂടിന്റെ അറയുടെ താഴത്ത് തട്ടിൽ മറ്റു രണ്ടു കോഴികളും ചത്തു കിടക്കുന്ന ദൃശ്യം ആണിത്. ഏതെങ്കിലും കോഴിക്കടകളിൽ കൊടുക്കുന്നതിനായി കൊണ്ടുപോകുന്ന ദൃശ്യമാണിത്. ചത്ത കോഴികൾക്ക് പകുതി വില. മറ്റു ഇറച്ചി കൂട്ടത്തിന്റെ കൂടെ ചേർത്തു വിൽക്കുമ്പോൾ യാ അന്നത്തെ കോഴി വില ആണ് ഈടാക്കുന്നത്. വാങ്ങിക്കുന്നവന്റെ വിധി എന്നല്ലാതെ മറ്റൊന്നില്ല. ഭക്ഷ്യ വകുപ്പ് ഇത്തരം കാര്യങ്ങളിൽ ഇടപെട്ടില്ലെങ്കിൽ വൻ ദുരന്തത്തിന് സാധ്യത ഏറുന്നു.