(അജിത് കുമാർ. ഡി )
തിരുവനന്തപുരം : നഗര സഭയുടെ കുന്നുകുഴിയിൽ ഉള്ള അറവു ശാല അടച്ചു പൂട്ടിയിട്ടു രണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇനിയും അത് തുറക്കാൻ ആയിട്ടില്ല. നഗരസഭ മാറ്റാർക്കും മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിന് വേറെ അനുമതി ആർക്കും കൊടുത്തിട്ടുമില്ല. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാന വാസികളെ മുഴുവൻ അമ്പരപ്പിൽ ആഴ്ത്തി മ്യൂസിയം വളപ്പിലേക്കു ഓടിക്കയറിയ പോത്തിനെ കൊണ്ടുവന്നത് അറവു ശാലയിലേക്കെന്നാണ് ഉദ്യോഗസ്ഥരുടെ വെളി പ്പെടുത്തൽ ആയി ഉയർന്നു കേൾക്കുന്നത്. അപ്പോൾ നഗരസഭക്കു അറവു ശാല ഇല്ലെങ്കിൽ പോത്തിനെ കശാപ്പ് ചെയ്യുന്ന അനധികൃത അറവു കേന്ദ്രങ്ങൾ നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിൽ യാതൊരു ലൈസൻസും ഇല്ലാതെ നഗര സഭ അധികൃരുടെ മൗനഅനുവാദത്തോടെ പ്രവർത്തിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്. കൂടാതെ ഇത്തരം അനധികൃത അറവു ശാലകളിൽ ഉണ്ടാകുന്ന അറവു മാലിന്യങ്ങൾ എവിടേക്ക് കൊണ്ടുപോകുന്നു എന്നതും ചിന്താവിഷയം ആക്കേണ്ടതുണ്ട്. കൂടാതെ ഇവിടെ അറവു ചെയ്യപ്പെടുന്ന പോത്ത്, മറ്റു മൃഗങ്ങളുടെ തോല് എവിടേക്ക് കടത്തുന്നു എന്നുള്ളതും പുറം ലോകം അറിയുന്നില്ല. ഇതിനെല്ലാം ഓരോ രഹസ്യലോബി പ്രവർത്തിക്കുന്നുണ്ട് എന്നതും സത്യം. നഗര സഭയുടെ മൂക്കിന് താഴെ നടക്കുന്ന ഇത്തരം സംഭവങ്ങളിൽ ഏറെ ദുരൂഹത ഉളവാക്കുന്നു.
Total Views: 15600