തിരുവനന്തപുരം : സ്കൂള്‍പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ ഭക്ഷണപദാര്‍ഥങ്ങളില്‍ മായം കണ്ടെത്തിയ 81 കട അടച്ചുപൂട്ടിമിഠായി, ശീതള പാനീയങ്ങള്‍, ഐസ്ക്രീം, സിപ് അപ്, ചോക്ലേറ്റ്, ബിസ്കറ്റ് എന്നിവയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധിച്ചത്. 719 സാമ്ബിള്‍ പരിശോധനയ്ക്കായി അയച്ചു.
മിഠായിയിലും സിപ് അപ്പിലും കൃത്രിമ നിറം ചേര്‍ത്ത് വില്‍ക്കുന്നവരെ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ എൻഫോഴ്സ്മെന്റ് ഡ്രൈവില്‍ 2792 സ്ഥാപനം പരിശോധിച്ചു. ലൈസൻസ് ഇല്ലാതെ പ്രവര്‍ത്തിച്ച 138 കടയ്ക്ക് നോട്ടീസ് നല്‍കി. 124 സ്ഥാപനത്തിന് അപാകതകള്‍ പരിഹരിക്കാൻ നോട്ടീസും നല്‍കി. 110 കടയില്‍നിന്ന് പിഴ ഈടാക്കും.