ആലപ്പുഴ: മാവേലിക്കരയില്‍ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ചെന്നിത്തല തെക്കേകുറ്റ് റേച്ചല്‍ ജേക്കബ്(82) ആണ് അപകടത്തില്‍ മരിച്ചത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.