കൊച്ചി : ആലുവയില്‍ ദമ്പതികളെ ആക്രമിച്ച് വാഹനവും പണവും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്.കഴിഞ്ഞദിവസം രാത്രിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ആലുവ റൂറല്‍ എസ് ഓഫീസിന് സമീപത്തുവെച്ച് ദമ്പതികളെ ഷഫീഖ് ആക്രമിച്ചത്. ദമ്പതികള്‍ സഞ്ചരിച്ച കാറിനു കുറുകെ ബൈക്ക് കൊണ്ടുവന്ന് നിര്‍ത്തിയ ശേഷം ഇടിവള ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു.കാറും മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 60,000 രൂപയും ഇയാള്‍ കവര്‍ന്ന് കടന്നുകളഞ്ഞു. പൊലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.