ആലുവ : ആലുവയില്‍ ബാലെ സംഘം സഞ്ചരിച്ച മിനി ബസ് അക്വഡക്റ്റില്‍ തട്ടി മറിഞ്ഞ് അപകടം. തോട്ടക്കാട്ടുകര കടുങ്ങല്ലൂര്‍ റോഡിലാണ് അപകടമുണ്ടായത്.തിരുവനന്തപുരത്തുള്ള വൈവെ ബാലെ ഗ്രൂപ്പിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായവര്‍ക്ക് നിസാര പരുക്കുകള്‍ മാത്രമേയുള്ളു.എലൂര്‍ പാട്ടുപുരക്കല്‍ ക്ഷേത്രത്തില്‍ വൈകുന്നേരം ബാലെ അവതരിപ്പിക്കാന്‍ പോകുന്ന വഴിയാണ് അപകടം ഉണ്ടാകുന്നത്. റോഡിന് കുറുകെയാണ് പെരിയാര്‍വാലി കനാല്‍ ജലം കൊണ്ടുപോകുന്ന അക്വഡെക്‌ട് സ്ഥിതി ചെയുന്നത്. ഈ അക്വഡെക്ടിന് ഉയരം കുറവായതിനാല്‍ ഉയരം കൂടിയ വാഹനങ്ങള്‍ ഇതുവഴി പോകാറില്ല. ബസിന് മുകളില്‍ ബാലെക്കുള്ള സാധനങ്ങള്‍ ഉണ്ടായതാണ് അപകടകാരണം. പിന്നീട് ബസ് അക്വഡെക്ടിന്റെ അടിയില്‍ തട്ടിയതിനെതുടര്‍ന്ന് മറിയുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.