അമ്പലപ്പുഴയില്‍ മോഷ്ടാവ് കമ്മല്‍ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു

അമ്പലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മോഷ്ടാവ് കമ്മല്‍ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ സ്വദേശിനിയായ ഗൗരി (84)യുടെ കമ്മലാണ് കവര്‍ന്നത്.ചെവി മുറിഞ്ഞ ഗൗരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഗൗരി വാതിലടച്ച്‌ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോൾ എത്തിയ മോഷ്ടാവ്, വാതില്‍ തകര്‍ത്ത് അകത്തു കടന്ന് ഗൗരിയുടെ ഒരു ചെവിയില്‍ നിന്ന് കമ്മല്‍ അഴിച്ചെടുത്ത ശേഷം അടുത്ത ചെവിയിലെ കമ്മല്‍ ഊരാന്‍ ശ്രമിച്ചു. ഇതിനിടെ ഗൗരി ഉണര്‍ന്നതോടെ ചെവിയില്‍ നിന്ന് കമ്മല്‍ പറിച്ചെടുത്ത് പുറത്തേക്ക് ഓടുകയിരുന്നു.
ഗൗരി ബഹളം വച്ച്‌ പിന്നാലെ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് മതില്‍ ചാടി രക്ഷപ്പെടുന്നതാണ് കണ്ടത്. അരപ്പവന്റേതാണ് കമ്മലുകള്‍. അവശയായി രക്തമൊലിപ്പിച്ച്‌ തൊട്ടടുത്ത വീട്ടിലെത്തി ഗൗരി വെള്ളം ചോദിപ്പോഴാണ് അയല്‍ക്കാര്‍ സംഭവം അറിഞ്ഞത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്. മകന്‍ കൃഷ്ണന്‍കുട്ടിക്കൊപ്പമാണ് ഗൗരി ഈ വീട്ടില്‍ താമസം. സംഭവസമയം കൃഷ്ണന്‍കുട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു .സമീപത്തെ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − nine =