കാല്‍പാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ മകൻ പിതാവിനെ അടിച്ചു കൊന്നു

മുംബൈ: കാല്‍പാദം മസാജ് ചെയ്ത് തരണമെന്ന ആവശ്യം നിരസിച്ചതിലുള്ള ദേഷ്യത്തില്‍ മകൻ പിതാവിനെ അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 62കാരനായ ദത്താത്രേയ ഷെൻഡെയെ മകൻ കുശാല്‍ ഷെൻഡെ(31) ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ അറസ്റ്റിലാണ്.
ക്രിമിനല്‍ പശ്ചാത്തലമുള്ള കുശാല്‍, തന്‍റെ പാദങ്ങള്‍ മസാജ് ചെയ്യാനുള്ള ആവശ്യം നിരസിച്ചതിനെ തുടർന്ന് പിതാവ് ദത്താത്രേയ ഷെൻഡെയുടെ നെഞ്ചിലും വയറിലും വാരിയെല്ലുകളിലും തലയിലും ചവിട്ടുകയും അടിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.സംഘർഷത്തില്‍ ഷെൻഡെയുടെ മൂത്തമകൻ പ്രണവ് ഇടപെടാൻ ശ്രമിച്ചെങ്കിലും കുശാല്‍ ഇയാളെ ഭീഷണിപ്പെടുത്തി. സഹായമഭ്യർഥിച്ച്‌ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിയെത്തിയ പ്രണവ് തിരിച്ചെത്തിയപ്പോള്‍ പിതാവ് സാരമായ പരിക്കുകളോടെ ബോധരഹിതനായി കിടക്കുകയായിരുന്നു. ദാത്താത്രേയ ഷിൻഡയെ ഉടൻ തന്നെ മയോ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 − 4 =