ത്യശൂർ: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകള്‍ റോഡിലിറങ്ങി. ഇന്നലെയാണ് വത്സ എന്ന സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നത്.ഇതിന് പിന്നാലെയാണ് ഇപ്പോഴും ആനകള്‍ പ്രദേശത്ത് സൈ്വരവിഹാരം നടത്തുന്നത്. ഈ പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം നിത്യസംഭവമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ് മുറിച്ചു കടന്നാണ് ആനകള്‍ സഞ്ചരിക്കുന്നത്. രാത്രിയായാല്‍ ആനകളുടെ സാന്നിധ്യം വർധിക്കുമെന്നും ജനങ്ങള്‍ പറയുന്നു. ജനവാസ മേഖലയില്‍ നിരന്തരം ആനകളുടെ സാന്നിധ്യമുണ്ടായിട്ടും യാതൊരു മുൻകരുതല്‍ സംവിധാനവും ഇവിടെയില്ല.