പാലക്കാട്: അട്ടപ്പാടിയില്‍ യുവാവിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍(22) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ നന്ദകിഷോറിന്‍റെ സുഹൃത്ത് ഉള്‍പ്പടെ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.അട്ടപ്പാടി നരസിമുക്കിലാണ് കൊലപാതകം നടന്നത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് അഗളി പൊലീസ് പറഞ്ഞു. നന്ദകിഷോറിന്‍റെ സുഹൃത്ത് കണ്ണൂര്‍ സ്വദേശി വിനായകനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.