ഇടുക്കി: ചിന്നക്കനാലില്‍ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളും ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു. തിടിനഗർ സ്വദേശി അഞ്ജലി (25), മകള്‍ അമയ (4), അഞ്ജലിയുടെ ഭർതൃസഹോദരന്‍റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്.അഞ്ജലിയും മകളും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജെൻസിയെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം സംഭവിച്ചത്. ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.