തിരുവനന്തപുരം:- അനുദിനം വർദ്ധിച്ചുവരുന്ന അന്തരീക്ഷതാപനിലയിൽ പ്രകൃതിയും, മനുഷ്യരും, മറ്റ് ജീവജാലങ്ങളും വെന്തുരുകുകയാണ്. ചൂട് കനത്തതോടെ കുടിക്കാനുള്ള ദാഹജലം കിട്ടാക്കനിയായി മാറി തീർന്നിരിക്കുകയാണ്. അന്തരീക്ഷ ഊഷ്മാവ് 30 ഡിഗ്രിക്ക് മുകളിൽ പോകുന്നതോടെയാണ് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെ മനുഷ്യർക്ക് പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കാൻ പോലും വയ്യാത്ത അവസ്ഥയാണ് സാദ്യമായിരിക്കുന്നത്. വനങ്ങൾക്കുള്ളിലെ വന്യജീവികൾക്കും താപനില ഉയരുന്നതിൽ വളരെയധികം വിമ്മിഷ്ടം അവരുടെ ആവാസകേന്ദ്രങ്ങളിൽ ഉണ്ടായിട്ടുണ്ട്. ദാഹജലം കിട്ടാതെ വരുന്ന അവസരത്തിൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതും, കൃഷികൾ നശിപ്പിക്കുന്നതും ഇന്ന് നിത്യ സംഭവമായിരിക്കുകയാണ്. ചൂട് വർദ്ധിക്കുന്നതോടെ മനുഷ്യരിൽ സൂര്യതാപം പോലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.ചിക്കൻപോക്സ് തുടങ്ങിയതരത്തിലുള്ള മാരക രോഗങ്ങൾ പലയിടത്തും തല ഉയർത്തിയിട്ടുണ്ട്. കാലാവസ്ഥ പ്രചനം അനുസരിച്ച് വരും നാളുകളിൽ ഇതിലും കൂടുതൽ ചൂട് ഉണ്ടാകാനിടയുണ്ട്.